അന്ന് തന്ത വൈബ് എന്ന് പറഞ്ഞു കളിയാക്കി, എന്നാൽ ഇന്ന് രക്ഷിതാക്കൾ തന്തവൈബിലേക്ക് മാറേണ്ട സമയമായി: ദേവനന്ദ

അഭിറാം മനോഹർ
തിങ്കള്‍, 3 മാര്‍ച്ച് 2025 (12:55 IST)
Devanandha
പത്തിലും പ്ലസ് 2വിലും പഠിക്കുന്ന കൗമാരക്കാര്‍ പ്രതികളാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് സാധാരണമായിരിക്കുകയാണ്. ലഹരി ഉപയോഗത്തിന് പുറമെ കലാലയങ്ങളിലും സ്‌കൂളുകളിലും റാഗിങ്ങും പരസ്പരമുള്ള ഏറ്റുമുട്ടലുകളും വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളുടെ ഇടപെടലും ഗെയിമുകളും സിനിമകളും ലഹരിയുമെല്ലാമാണ് ഇതിന് പിന്നിലുള്ള സ്വാധീനഘടകങ്ങളാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
 
 കൗമാരക്കാരുടെ ഇടയില്‍ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതോടെ സമൂഹമാധ്യമങ്ങളില്‍ 2 കെ കിഡ്‌സും 90കള്‍ മുതലുള്ള പക്വത വന്ന തലമുറകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. മുഴുവന്‍ കുറ്റവും 2കെ കിഡ്‌സിലേക്ക് ചാര്‍ത്തുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് 2 കെ കിഡ്‌സ്(പുതിയ തലമുറ) പറയുന്നു. 2കെ പിള്ളേര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെങ്കില്‍ അവരെ വളര്‍ത്തുന്ന തലമുറയുടെ കഴിവ് കേടും അതിലുണ്ടെന്നാണ് 2കെ ജനറേഷന് അനുകൂലമായി ആളുകള്‍ പറയുന്നത്. എന്നാല്‍ പഴയ രീതിയിലുള്ള പാരന്റിങ്ങിനെയും അധ്യാപക- വിദ്യാര്‍ഥി ബന്ധത്തെയും തന്ത വൈബെന്ന് കളിയാക്കിയെന്നും എന്നാല്‍ തന്ത വൈബായിരുന്നു ശരിയെന്ന് കാലം തെളിയിച്ചെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devanandha Jibin (@devanandha.malikappuram)

 ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബാലതാരം ദേവനന്ദ, തന്തവൈബിലേക്ക് രക്ഷിതാക്കള്‍ മാറേണ്ട സമയമായെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുന്‍പ് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിന്റെ ഭാഗം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ഒരു വര്‍ഷം മുന്‍പ് ഈ അഭിമുഖം കൊടുത്തപ്പോള്‍ ഒരുപാട് പേര്‍ തന്തവൈബെന്ന് കളിയാക്കിയെന്നും എന്നാല്‍ ഇപ്പോള്‍ കുറച്ച് നാളുകളായി കേള്‍ക്കുന്ന വാര്‍ത്തകള്‍ കേല്‍ക്കുമ്പോള്‍ തന്തവൈബിലേക്ക് രക്ഷിതാക്കള്‍ മാറേണ്ട സമയമായെന്നാണ് മനസിലാക്കേണ്ടതെന്നും ദേവനന്ദ പറയുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments