ദളപതി വിജയ്‌യുടെ അവസാന സിനിമയാകും ജനനായകൻ. പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായ് അദ്ദേഹം സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇലക്ഷനിൽ വിജയിച്ചാൽ നടൻ ഇനി സിനിമയിലേക്ക് മടങ്ങിവരില്ല. ജനനായകൻ ആണ് ദളപതിയുടെ അവസാന സിനിമ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീയതിയും സ്ഥലവും പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ.
ഇത്തവണ തമിഴ്‌നാട്ടിൽ അല്ല മലേഷ്യയിൽ ഒരു ഗംഭീര പരിപാടിയായി ആയിട്ടാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 27ന് ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ഏഷ്യയിലെ നാലാമത്തെ വലിയ സ്റ്റേഡിയമായ ബുക്കിറ്റ് ജലീലിൽ 85,000 സീറ്റുകളാണ് ഉള്ളത്.
ഇതുവരെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് തമിഴ്‌നാട്ടിൽ ആയിരുന്നു നടത്തിയിരുന്നത്. എന്നാൽ തന്റെ അവസാന ചിത്രം എന്തുകൊണ്ട് മലേഷ്യയിൽ നടത്തുന്നുവെന്ന് ആരാധകർ ചോദ്യം ഉയർത്തുന്നുണ്ട്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എൻറർടെയ്നർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്.