Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുഴപ്പമുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചു': മമ്മൂട്ടി ഫോളോ ചെയ്യുന്ന അഞ്ച് പേരിൽ ഒരാൾ! ജിനു മനസ് തുറക്കുന്നു

ജിനു നടൻ മമ്മൂട്ടി ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്ന അ‍ഞ്ച് പേരിൽ ഒരാളാണ്.

Jinu Ben
അമൽ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിൽ കുള്ളനായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജിനു ബെൻ. ഇന്നും ജിനുവിനെ ആളുകൾ തിരിച്ചറിയുന്നത് കുള്ളന്റെ ഭാര്യയിലെ നായകൻ എന്ന നിലയിലാണ്. കുട്ടിക്കാലം മുതൽ അഭിനയമോ​ഹം ഉള്ളിലുള്ള ജിനു നടൻ മമ്മൂട്ടി ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്ന അ‍ഞ്ച് പേരിൽ ഒരാളാണ്. 
 
മമ്മൂട്ടിയുടെ ഫോളോയിങ് ലിസ്റ്റിൽ ഇടംപിടിച്ച കഥ പറയുകയാണ് ജിനു. ദി ഇ-കോം ഷോ ബൈ ഷാൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്, മമ്മൂക്ക തന്നെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യാനുള്ള കാരണം ജിനു പങ്കുവെച്ചത്.
 
'സത്യം പറഞ്ഞാൽ ഇതേ കുറിച്ച് പുറത്ത് പറയാൻ ഞാൻ വളരെ അധികം പേടിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആ രഹസ്യം എന്നോട് കൂടി ഭൂമിയിൽ അലിഞ്ഞ് ചേരട്ടെ എന്ന് മാത്രമെ ഞാൻ വിചാരിക്കാറുള്ളു. അദ്ദേഹത്തിന്റെ വലിയ മനസാണ് എന്നെ ഫോളോ ചെയ്തുവെന്നത്. മെറ്റയിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹവുമായി ഞാൻ ഒരുപാട് ഇന്ററാക്ട് ചെയ്യുമായിരുന്നു. 
 
അങ്ങനെ ഇൻസ്റ്റ​ഗ്രാമിൽ അദ്ദേഹം അക്കൗണ്ട് ഓപ്പൺ ചെയ്ത സമയത്ത് എന്നെ ഫോളോ ചെയ്തത് തന്നെയാണ്. ഞാൻ ഇതേകുറിച്ച് അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. കുഴപ്പമുണ്ടോയെന്നാണ് എന്നോട് തിരിച്ച് ചോദിച്ചത്. ഇല്ല കുഴപ്പമൊന്നുമില്ല. അവിടെ ഇരുന്നോട്ടെ... അവിടെ ഇരിക്കുന്നത് കൊണ്ട് ​ഗുണം മാത്രമെയുള്ളു' എന്ന് ഞാനും പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah: 'പുള്ളി ഇല്ലെങ്കിൽ ഈ സിനിമ തന്നെ ഉണ്ടാകുമോ?': ലോകയുടെ ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരൻ