Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്യന്‍ ഖാന് ജാമ്യം കിട്ടാന്‍ കാരണം ജൂഹി ചൗള; ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ടു

ആര്യന്‍ ഖാന് ജാമ്യം കിട്ടാന്‍ കാരണം ജൂഹി ചൗള; ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ടു
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (19:50 IST)
പ്രിയ സുഹൃത്തിനെ സഹായിക്കാന്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് നടി ജൂഹി ചൗള എത്തി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം കിട്ടാന്‍ വേണ്ടിയാണ് ജൂഹി എത്തിയത്. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം കിട്ടാന്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജൂഹി ചൗള ഒപ്പിട്ടു. 
 
നാര്‍ക്കോട്ടിക് ഡ്രഗ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് കോടതിയില്‍ വെള്ളിയാഴ്ച വൈകിട്ട് എത്തിയാണ് ജൂഹി ചൗള ജാമ്യ ബോണ്ടില്‍ ഒപ്പിട്ടു നല്‍കിയത്. ഷാരൂഖ് ഖാന്റെ കുടുംബത്തിനു ഇത് വലിയ ആശ്വാസമാണെന്നും തങ്ങളെല്ലാവരും സന്തോഷത്തിലാണെന്നും ജൂഹി ചൗള കോടതി നടപടികള്‍ക്ക് ശേഷം പറഞ്ഞു. ജൂഹിക്ക് ആര്യനെ ചെറുപ്പം മുതലേ അടുത്തറിയാമെന്നും അതുകൊണ്ടാണ് ജൂഹി എത്തിയതെന്നും ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞു. 
 
ആര്യന്‍ 22 ദിവസം ചെലവഴിച്ച മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് വിടുതല്‍ രേഖകള്‍ അയക്കാന്‍ കോടതിക്ക് ബോണ്ട് നല്‍കല്‍ പ്രക്രിയ നിര്‍ണായകമായിരുന്നു. രേഖകളില്‍ ഒപ്പിട്ടതിന് ശേഷം ജൂഹി ചൗള മാധ്യമങ്ങളേയും കണ്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും ആറ് മാസം പ്രായമുള്ളപ്പോൾ ക്യാമറയ്ക്ക് മുന്നിൽ, ബോക്‌സ്ഓഫീസിലെ പവർ സ്റ്റാർ: പുനീത് രാജ്‌കുമാർ വിടവാങ്ങു‌മ്പോൾ