Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം
'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്
Kaantha Teaser: സിനിമാ ലോകത്തെ ഞെട്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കാന്താ' ടീസര്‍. രണ്ട് കലാകാരന്‍മാര്‍ക്കിടയിലെ സൗഹൃദവും ഈഗോയും പ്രമേയമായി ഒരുക്കിയിരിക്കുന്ന സെല്‍വമണി സെല്‍വരാജ് ചിത്രത്തില്‍ സമുദ്രക്കനിയാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്.
'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്. രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഷപ്പകര്‍ച്ചയും പ്രകടനവുമാണ് ശ്രദ്ധാകേന്ദ്രം. തമിഴ്, തെലുങ്ക് ടീസറുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
തമിഴില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിനു മലയാളം, തെലുങ്ക്, ഹിന്ദി പതിപ്പുകളും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 12 നാണ് വേള്‍ഡ് വൈഡ് റിലീസ്. കഥയും തിരക്കഥയും സെല്‍വമണി സെല്‍വരാജ് തന്നെ. റാണ ദഗുബട്ടി, പ്രശാന്ത് പോട്ട്‌ലൂരി, ജോം വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായിരിക്കുന്നു. ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ് ആദ്യമായി നിര്‍മിക്കുന്ന അന്യഭാഷ ചിത്രമെന്ന പ്രത്യേകതയും 'കാന്ത'യ്ക്കുണ്ട്. ഛായാഗ്രഹണം - ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം - ഝാനു ചന്റര്‍, എഡിറ്റര്‍ - ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്.