'ലോക'ക്ക് ശേഷം തമിഴ് പടവുമായി കല്യാണി പ്രിയദർശൻ

ജസ്റ്റിൻ പ്രഭാകരൻ സംഗീതം.

നിഹാരിക കെ.എസ്
വ്യാഴം, 20 നവം‌ബര്‍ 2025 (10:10 IST)
കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി പൊട്ടൻഷ്യൽ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗത സംവിധായകൻ തിറവിയം എസ് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീൺ ഭാസ്‌കറും ശ്രീകുമാറും ചേർന്നാണ്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം.
 
ചെന്നൈയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പൊട്ടൻഷ്യൽ സ്റ്റുഡിയോസ്സിന്റെ ഏഴാമത് സംരംഭമാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയതും മികച്ച കളക്ഷൻ റെക്കോർഡുകൾ കുറിച്ച ചിത്രങ്ങളുമായ മായ, മാനഗരം, മോൺസ്റ്റർ, താനക്കാരൻ, ഇരുഗപത്രു, ബ്ലാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം പൊട്ടൻഷ്യൽ സ്റ്റുഡിയോസ് അവരുടെ ഏറ്റവും പുതിയ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു.
 
മുന്നൂറുകോടി കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റടിച്ച ലോക ചാപ്റ്റർ 1 ചന്ദ്ര യ്ക്ക് ശേഷം കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ നാൻ മഹാൻ അല്ല ഫെയിം ദേവദർശിനി, വിനോദ് കിഷൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments