Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനാടിന് ശേഷം വെങ്കട് പ്രഭു ചിത്രത്തിൽ കല്യാണി, നായകനായി ശിവകാർത്തികേയൻ

Kalyani Priyadarshan, Venkat Prabhu, Sivakarthikeyan- Kalyani, New Movies,കല്യാണി പ്രിയദർശൻ, വെങ്കട്ട് പ്രഭു, ശിവകാർത്തികേയൻ,തമിഴ് സിനിമ

അഭിറാം മനോഹർ

, വ്യാഴം, 30 ഒക്‌ടോബര്‍ 2025 (19:31 IST)
ലോക എന്ന വമ്പന്‍ വിജയത്തിന് ശേഷം കല്യാണിയുടെ പുതിയ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ സിനിമയ്ക്ക് ശേഷം തമിഴ് സിനിമയിലാണ് കല്യാണി അഭിനയിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന സിനിമയില്‍ നായികയായാണ് കല്യാണി എത്തുന്നത്. വെങ്കട് പ്രഭുവിനൊപ്പം നേരത്തെ മാനാട് എന്ന സിനിമയില്‍ കല്യാണി പ്രവര്‍ത്തിച്ചിരുന്നു. ശിവകാര്‍ത്തികേയന്റെ നായികയായി ഹീറോ എന്ന സിനിമയും കല്യാണി ചെയ്തിട്ടുണ്ട്.
 
സിനിമയുടെ തിരക്കഥ ശിവകാര്‍ത്തികേയന് ഒരുപാട് ഇഷ്ടമായെന്നും ശിവകാര്‍ത്തികേയന്റെ കരിയറിലെ വ്യത്യസ്തമായ സിനിമയാകും വരാനിരിക്കുന്നതെന്നും വെങ്കട് പ്രഭു പറയുന്നു. സത്യ ജ്യോതി ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. യുവാന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വഹിക്കും. സുധ കൊങ്ങരയുടെ പരാശക്തിയാണ് ശിവകാര്‍ത്തികേയന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അതേസമയം ലോകയുടെ വിജയത്തിന് ശേഷം കാര്‍ത്തിക്കൊപ്പം മാര്‍ഷല്‍ എന്ന സിനിമയിലാണ് കല്യാണി നിലവില്‍ അഭിനയിക്കുന്നത്. ജയം രവി നായകനാകുന്ന ജീനിയാണ് കല്യാണിയുടെ റിലീസിനായി തയ്യാറെടുക്കുന്ന സിനിമ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ ബാധിച്ചു തുടങ്ങി, തലൈവര്‍ അഭിനയജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്