Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kangana Ranaut: 'ഷാരൂഖിനെ പോലെയല്ല, ഞാൻ വരുന്നത് കു​ഗ്രാമത്തിൽ നിന്ന്': വിജയകഥ പറഞ്ഞ് കങ്കണ റണൗട്ട്

ഷാരുഖ് ഖാനുമായി താരതമ്യപ്പെടുത്തിയായിരുന്നു നടിയുടെ പരാമർശം.

Kangana Ranaut

നിഹാരിക കെ.എസ്

, ബുധന്‍, 15 ഒക്‌ടോബര്‍ 2025 (09:10 IST)
താൻ സ്വന്തമാക്കിയ വിജയങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഒരു കുഗ്രാമത്തിൽ നിന്നാണ് താൻ വരുന്നതെന്നും ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഇത്രയും വിജയം നേടിയ മറ്റൊരാളെ നിങ്ങൾക്ക് അറിയാമോ എന്നും കങ്കണ ചോദിക്കുന്നു. 
 
ഷാരുഖ് ഖാനുമായി താരതമ്യപ്പെടുത്തിയായിരുന്നു നടിയുടെ പരാമർശം. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലാണ് കങ്കണ മനസ് തുറന്നത്. "എന്തുകൊണ്ടാണ് തനിക്ക് ഇത്രയേറെ വിജയം നേടാനായതെന്ന് ചോദിക്കൂ.
 
ഒരു കുഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്നുവന്ന് മുഖ്യധാരയിൽ ഇത്രയധികം വിജയം നേടിയ മറ്റൊരാൾ ഉണ്ടാകില്ല. നിങ്ങൾ ഷാരുഖ് ഖാനെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം ഡൽഹിയിൽ നിന്നാണ്, കോൺവെൻ്റ് വിദ്യാഭ്യാസം നേടിയ ആളാണ്. എന്നാൽ ആരും കേട്ടിട്ടില്ലാത്ത ഭാംല എന്ന ഗ്രാമത്തിൽ നിന്നാണ് ഞാൻ വന്നത്.
 
മറ്റുള്ളവർക്ക് ഒരു പക്ഷേ വിയോജിപ്പുണ്ടാകാം, പക്ഷേ ഞാൻ ആളുകളോട് മാത്രമല്ല, എന്നോടും അത്രയേറെ സത്യസന്ധത പുലർത്തുന്നതു കൊണ്ടാണ് ഇതെന്ന് എനിക്ക് തോന്നുന്നു". -കങ്കണ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും, ദീപിക പദുക്കോണിന്റെ 8 മണിക്കൂര്‍ ജോലി ഡിമാന്‍ഡില്‍ പ്രിയാമണി