മുംബൈ: ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യനെ നായകനാക്കി ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന നാഗ്‌സില്ലയുടെ മോഷന്‍ പോസ്റ്റര്‍ കുറിക്കും. സിനിമയില്‍ നാഗന്‍ എന്ന വേഷത്തിലാകും കാര്‍ത്തിക് ആര്യന്‍ എത്തുക എന്നാണ് സൂചന. നേരത്തെ വലിയ വിജയമായി മാറിയ മിത്തോളജിക്കല്‍ സിനിമയായ ബ്രഹ്മാസ്ത്രയുടേതിന് സമാനമായിരിക്കും നാഗ്‌സില്ല.
തന്റെ കരിയറില്‍ ഇതാദ്യമായാണ് ഒരു മിത്തോളജിക്കല്‍ സിനിമയില്‍ കാര്‍ത്തിക് ആര്യന്‍ ഭാഗമാകുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന് കീഴില്‍ താരം അഭിനയിക്കുന്ന രണ്ടാമത് ചിത്രം കൂടിയാണിത്.