Select Your Language

Notifications

webdunia
webdunia
webdunia
webdunia

Oru Durooha Sahacharyathil: ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്‌റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്, ചർച്ചയാകുന്നു

ചിത്രത്തിന്റെ പോസ്റ്ററിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

Oru Durooha Sahacharyathil

നിഹാരിക കെ.എസ്

, ഞായര്‍, 27 ജൂലൈ 2025 (14:57 IST)
കുഞ്ചാക്കോ ബോബൻ,രതീഷ് പൊതുവാൾ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം ’ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്‌റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ’ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ- രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്ററിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. 
 
മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്.
 
കുഞ്ഞികൃഷ്ണൻ മാഷ്,ശരണ്യ രാമചന്ദ്രൻ,പൂജ മോഹൻരാജ് എന്നിവർക്കൊപ്പം സംവിധായകൻ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും പ്രധാന വേഷം ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sreedevi: 'ശ്രീദേവി ബോധം കെട്ടു വീണു, പല്ല് പോയി'; സംവിധായകന്റെ വാക്ക് കേട്ട നടിക്ക് സംഭവിച്ചത്!