കത്തി,സർക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദളപതി വിജയും എ ആർ മുരുകദോസും ഒന്നിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ നായികയായേക്കുമെന്ന് റിപ്പോർട്ട്.മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം സൺ പിക്ചേഴ്സ് ആയിരിക്കും നിർമിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നേരത്തെ ഈ ചിത്രത്തിലേക്കായി കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്ഡെ എന്നീ നടിമാരുടെ പേരുകളാണ് പ്രചരിച്ചിരുന്നത്.ജൂൺ 22 വിജയുടെ ജന്മദിനത്തിന്റെ അന്ന് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്യാനാണ് സാധ്യത.നിലവിൽ കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ രു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുക. വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്.