പ്രകാശ് രാജിനെതിരെ മാളികപ്പുറം താരം ദേവനന്ദ

നിഹാരിക കെ.എസ്
ചൊവ്വ, 4 നവം‌ബര്‍ 2025 (11:05 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാർഡ് നൽകാത്ത ജൂറി തീരുമാനത്തിനെതിരെ ബാലതാരം ദേവനന്ദ. ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്, വരുന്ന തലമുറയ്ക്കുനേരെയാണ് ജൂറി കണ്ണടച്ചതെന്നും കുട്ടികളുടെ അവകാശങ്ങൾ കാണാതെ പോകരുതെന്നും ദേവനന്ദ സോഷ്യൽ മീഡിയയിൽ കുറിച്ചു.
 
സ്താനാർത്തി ശ്രീക്കുട്ടൻ,ഗു, ഫീനിക്സ് , ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ദേവനന്ദ, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതൽ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും കൂട്ടിച്ചേർത്തു.
 
'നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്.  കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. 
 
സ്താനാർത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും,ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ,
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devanandha Jibin (@devanandha.malikappuram)

കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം', ദേവനന്ദ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

കാനഡയില്‍ ബിരുദ പഠനത്തിന് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 74 ശതമാനവും തള്ളിക്കളഞ്ഞു

അടുത്ത ലേഖനം
Show comments