Select Your Language

Notifications

webdunia
webdunia
webdunia
webdunia

KG George: ഹൃദയത്തോടു ചേര്‍ത്തുവെച്ച ഒരാള്‍ കൂടി പോയി, നമ്മളെ കൊണ്ട് ആവുന്ന പോലെ നോക്കി; ജോര്‍ജിന്റെ നിര്യാണത്തില്‍ വേദനയോടെ മമ്മൂട്ടി

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോര്‍ജ് (78) അന്തരിച്ചത്

Mammootty about KG George
, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (10:19 IST)
KG George: വിഖ്യാത സംവിധായകന്‍ കെ.ജി.ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി. ഹൃദയത്തോടു ചേര്‍ത്തുവെച്ച ഒരാളെ കൂടി തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി പറഞ്ഞു. ജോര്‍ജ്ജിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ എത്തിയതാണ് മമ്മൂട്ടി. മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ് ജോര്‍ജ്ജെന്നും മമ്മൂട്ടി പറഞ്ഞു. 
 
' ഹൃദയത്തോടു ചേര്‍ത്തുവെച്ച ഒരാള്‍ കൂടി പോയി. അഞ്ച് വര്‍ഷമായി ഇവിടെയാണ് പുള്ളി. നമ്മളെ കൊണ്ട് ആവുന്ന പോലെയൊക്കെ നോക്കിയതാണ്. മലയാള സിനിമയ്ക്ക് പുതിയ വഴി തുറന്നിട്ട സംവിധായകനാണ് ജോര്‍ജ് സാര്‍. ആ വഴിയിലൂടെ എനിക്ക് കൂടി വരാന്‍ പറ്റി എന്നത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ചിടുത്തോളം ഗുരുതുല്യനായ ഒരാളാണ്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എക്കാലത്തും സജീവമായി നിലനില്‍ക്കും.' മമ്മൂട്ടി പറഞ്ഞു. 
 
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോര്‍ജ് (78) അന്തരിച്ചത്. 40 വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം ചെയ്തു. സ്വപ്‌നാടനം, യവനിത, പഞ്ചവടിപ്പാലം, മേള, ലേഖലയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ഇരകള്‍, ആദാമിന്റെ വാരിയെല്ല് എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഖുഷി' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു, റിലീസ് തീയതി