Select Your Language

Notifications

webdunia
webdunia
webdunia
webdunia

"വയസാണാലും ഉൻ അഴക് ഉന്നെ വിട്ട് പോകലെ" സോഷ്യൽ മീഡിയയിൽ വൈറലായി നദിയ മൊയ്‌തുവിന്റെ ചിത്രം

, വെള്ളി, 12 ജൂണ്‍ 2020 (15:08 IST)
നടി നദിയ മൊയ്‌തു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു.പുതിയ ഹെയർ സ്റ്റൈലിലുള്ള ചിത്രവും കൂളിങ് ഗ്ലാസ് വെച്ചെത്തിയ മറ്റൊരു ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നെ തന്നെ അതിശയിപ്പിച്ച ചിത്രം എന്ന ക്യാപ്‌ഷനോട് കൂടിയാണ് താരം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
 
2018ൽ നടത്തിയ ഒരു ഫോട്ടോഷൂട്ടിലെടുത്ത ചിത്രമാണിതെന്ന് നദിയ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. എന്തായാലും ഈ പ്രായത്തിലും സ്റ്റൈലായിട്ടുള്ള നടിയുടെ ചിത്രത്തെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപിക പദുക്കോണിൻറെ ബോഡിഗാർഡിന് പ്രതിഫലം ഒരു കോടി !