Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേണു ചേട്ടനെ അവസാനമായി കാണാന്‍ ലാല്‍ എത്തിയത് വിദേശത്തുനിന്ന്; വാക്കുകള്‍ ഇടറി താരം

Mohanlal
ഒരു നടനും നടനും തമ്മിലുള്ള ബന്ധമല്ല താനും നെടുമുടി വേണുവും തമ്മില്‍ ഉള്ളതെന്ന് മോഹന്‍ലാല്‍. സിനിമയിലും സിനിമയ്ക്ക് പുറത്തും തന്റെ സഹോദര തുല്യനായ വേണു ചേട്ടനെ അവസാനമായി കാണാന്‍ ലാല്‍ എത്തിയത് വിദേശത്തുനിന്ന്. പുലര്‍ച്ചെ ഒരു മണിക്കാണ് മോഹന്‍ലാല്‍ വിദേശത്തുനിന്ന് നെടുമുടി വേണുവിന്റെ വീട്ടില്‍ എത്തിയത്. നെടുമുടി വേണുവിന്റെ ജീവനറ്റ ശരീരം കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുനിറഞ്ഞു, വാക്കുകള്‍ ഇടറി. ഒരു സഹോദരനേക്കാളൊക്കെ മുകളിലാണ് വേണു ചേട്ടനായുള്ള ബന്ധം. ഈ വീട്ടില്‍ എപ്പോഴും ഞാന്‍ വരാറുണ്ടായിരുന്നു. നഷ്ടം എന്ന വാക്കല്ല, അതിനും മുകളിലുള്ള എന്തോ വികാരമാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും ലാല്‍ പറഞ്ഞു. നെടുമുടി വേണുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മോഹന്‍ലാല്‍ തിരിച്ചുപായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീടിനു 'തമ്പ്' എന്നു പേരു വീഴാന്‍ കാരണം ഇതാണ്