Publish Date: Tue, 12 Oct 2021 (15:32 IST)
Updated Date: Tue, 12 Oct 2021 (15:43 IST)
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നെടുമുടി വേണു. അനശ്വര നടന്റെ ദേഹവിയോഗത്തിനു മുന്നില്‍ മലയാളികള്‍ വേദനയോടെ നില്‍ക്കുകയാണ്. തിരുവനന്തപുരത്തെ 'തമ്പ്' എന്ന വീട് ഇനി അനാഥമാണ്. വേണുവിനെ ജീവനറ്റ ശരീരമായാണ് 'തമ്പ്' അവസാനമായി കാണുന്നത്. തിരുവനന്തപുരത്ത് പണി കഴിപ്പിച്ച വീടിന് 'തമ്പ്' എന്ന് പേരു വീഴാന്‍ കാരണമുണ്ട്. സംവിധായകന്‍ അരവിന്ദന്‍ നെടുമുടി വേണുവിന്റെ അടുത്ത സുഹൃത്തായിരുന്നു. അരവിന്ദന്‍ 'തമ്പ്' എന്ന സിനിമയെടുത്തപ്പോള്‍ വേണുവിനെയും കൂടെക്കൂട്ടി. ആദ്യാഭിനയത്തിന്റെ ആദരം നിലനിര്‍ത്തിയാണ് വേണു തിരുവനന്തപുരത്തെ വീടിനു 'തമ്പ്' എന്ന് നെടുമുടി വേണു പേരിട്ടത്.