Publish Date: Sat, 07 May 2022 (14:21 IST)
Updated Date: Sat, 07 May 2022 (14:24 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്.സിനിമയുടെ ഓഡിഷ്യന്‍ ഏപ്രില്‍ 23 ന് തൃശൂരില്‍ വെച്ച് നടന്നിരുന്നു.നന്ദന സഹദേവനെയാണ് ഓഡിഷ്യനിലൂടെ നിര്‍മ്മാതാക്കള്‍ നായികയാക്കാന്‍ തീരുമാനിച്ചത്. ഇനി രണ്ട് നായികമാരെ കൂടി വേണമെന്നും നാളെ ദുബായില്‍ ഓഡിഷ്യന്‍ ഉണ്ടെന്നും സംവിധായകന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഒമര്‍ ലുലു പങ്കുവെച്ചിട്ടുണ്ട്.
'തൃശ്ശൂരില്‍ നടന്ന auditionല്‍ തിരഞ്ഞെടുത്ത നന്ദന സഹദേവന്‍ ഇനി രണ്ട് നായികമാരെ കൂടി വേണം എന്റെ പുതിയ OTT സിനിമയായ 'നല്ല സമയത്തിലേക്ക്' നാളെ ദുബായില്‍ Audition ഉണ്ട് UBL TV officeല്‍ Deira എല്ലാവരുംപങ്കെടുക്കുക'-ഒമര്‍ ലുലു കുറിച്ചു.