നന്ദമുരി ബാലകൃഷ്ണയെ (ബാലയ്യ) നായകനാക്കി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'NBK 111'-ല്‍ നിന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പുറത്തുപോയേക്കുമെന്ന് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ കാത്തിരുന്ന താരജോഡി പുതിയ സിനിമയില്‍ ഒന്നിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയുടെ ഉയര്‍ന്ന പ്രതിഫലമാണ് സിനിമയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അടുത്തിടെ റിലീസ് ചെയ്ത ബാലയ്യയുടെ ഏറ്റവും പുതിയ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം' തിയേറ്ററുകളില്‍ വേണ്ടത്ര വിജയമായിരുന്നില്ല. ഇതോടെ 'NBK 111'-ന്റെ ബജറ്റില്‍ വന്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്താന്‍ നിര്‍മ്മാതാക്കളും സംവിധായകനും തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് നയന്‍താരയുടെ പ്രതിഫലം പ്രതിസന്ധി സൃഷ്ടിച്ചത്. നിലവില്‍ 10 കോടി രൂപയാണ് നയന്‍താര ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ബജറ്റ് കുറഞ്ഞ സാഹചര്യത്തില്‍ ഇത്ര ഉയര്‍ന്ന തുക താരത്തിന് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറല്ല.
നയന്‍താരയ്ക്ക് പകരം മൂന്നിലൊന്ന് പ്രതിഫലത്തില്‍ അഭിനയിക്കാന്‍ തയ്യാറുള്ള മറ്റൊരു മുന്‍നിര നടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. നയന്‍താരയ്‌ക്കൊപ്പം ഇതിനകം റിലീസ് ചെയ്ത മോഷന്‍ പോസ്റ്ററുകളും പ്രൊമോകളും ഒഴിവാക്കി പുതിയ നായികയെ വെച്ച് സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
ശ്രീരാമരാജ്യം, ജയ് സിംഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലയ്യ-നയന്‍താര കൂട്ടുകെട്ട് തെലുങ്ക് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇവരുടെ തിരിച്ചുവരവ് കാണാനിരുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത വലിയ നിരാശയാണ് നല്‍കുന്നത്. മാര്‍ച്ച് മാസത്തില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ 2027 സങ്കരാന്തി റിലീസായി എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.