കഴിഞ്ഞ ദിവസമായിരുന്നു നയൻതാരയുടെ നാൽപ്പത്തിയൊന്നാം പിറന്നാൾ. 20 വർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി സൗത്ത് ഇന്ത്യയിലെ സൂപ്പർനടിമാരിൽ മുൻനിരയിലാണ് നയൻതാര ഉള്ളത്. സിനിമാ പ്രവർത്തകർ ചാർത്തി തന്ന ലേഡി സൂപ്പർസ്റ്റാർ എന്ന പട്ടം അടുത്തിടെ നയൻതാര ഒഴിവാക്കിയിരുന്നു. തന്നെ ഇനി അങ്ങനെ ആരും അഭിസംബോധന ചെയ്യണ്ടെന്നായിരുന്നു നടിയുടെ നിർദേശം.
എന്നാൽ, സോഷ്യൽ മീഡിയയിൽ വിമർശകർ ഇത് വകവെയ്ക്കുന്നില്ല. നയൻതാരയുടെ വ്യക്തിജീവിതവും സിനിമാജീവെട്ടിത്തവും ഇവർ കീറിമുറിച്ച് വിമർശിക്കുന്നുണ്ട്. എന്തിനധികം ഒരു എയർപോർട്ട് ലുക്ക് പോലും വിവാദമാകാറുണ്ട്. ഇപ്പോഴിതാ താര കുടുംബത്തിന്റെ പുതിയൊരു വീഡിയോയാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കും ഒപ്പം ഹൈദരാബാദ് എയർപോട്ടിൽ വന്ന് ഇറങ്ങിയതാണ് താരം. ഗ്രേ കളർ സ്കിൻ ഫിറ്റ് ജീൻസും ബ്ലാക്ക് കളർ ടീ ഷർട്ടുമായിരുന്നു നയൻസിന്റെ വേഷം. സൺ ഗ്ലാസും വെച്ച് ഹൈ ഹീലിൽ ആയിരുന്നു നയൻതാര എത്തിയത്. മക്കളെ നോക്കുന്നത് വിഘ്നേഷ് ശിവനാണ്. ഉയിരും ഉലകും വിഘ്നേഷിന്റെ കൈകളിൽ തൂങ്ങി നടന്നുപോകുന്ന വീഡിയോയാണ് വിമർശനത്തിന് വഴിവെച്ചത്.
ആൽഫ ഫീമെയിലിന്റെ ഷോഓഫ് എന്നാണ് ഏറെയും കമന്റുകൾ വന്നത്. ലേഡി സൂപ്പർസ്റ്റാർ... പക്ഷെ ഒറ്റ സിനിമയില്ല.
മദർഹുഡ് നയൻതാരയ്ക്ക് ചേർന്ന ഒന്നല്ല, ഇംഗ്ലണ്ടിൽ നിന്ന് എത്തിയ രാഞ്ജി എന്ന ഭാവത്തിലാണ് നടത്തം. എത്ര ഡ്രാമ ഇറക്കിയാലും മക്കളേയും ഭർത്താവിനേയും കണ്ടാൽ ഗ്രാമവാസികളാണെന്നെ പറയൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
എത്ര തന്നെ വിമർശനം വന്നാലും അതൊന്നും നയൻതാരയെ ബാധിക്കാറില്ല. നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാനോ ഗോസിപ്പുകൾക്ക് മറുപടി പറയാനോ താൻ ഒരിക്കലും ശ്രമിക്കാറില്ലെന്ന് നയൻതാര പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതേസമയം നിരവധി സിനിമകളാണ് നടിയുടേതായി ഇനി റിലീസ് ആകാനുള്ളത്.