Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലോക'യും 'മിറാഷും'; പുതിയ ഒടിടി റിലീസുകൾ ഏതൊക്കെ?

ഏതൊക്കെയാണ് പുത്തൻ ഒടിടി റിലീസുകളെന്ന് നോക്കിയാലോ.

New OTT

നിഹാരിക കെ.എസ്

, ബുധന്‍, 15 ഒക്‌ടോബര്‍ 2025 (13:56 IST)
ദീപാവലിക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. തിയേറ്ററിൽ കൂടാതെ ഒ.ടി.ടിയിലും പുതിയ സിനിമകൾ റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിൽ വിജയത്തിരിക്കൊളുത്തിയ ലോകയടക്കം നിരവധി സിനിമകളാണ് ഒടിടിയിൽ ഈ വാരാന്ത്യം നിങ്ങളെ കാത്തിരിക്കുന്നത്. ഏതൊക്കെയാണ് പുത്തൻ ഒടിടി റിലീസുകളെന്ന് നോക്കിയാലോ.
 
മലയാള സിനിമയിൽ തന്നെ വിസ്മയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ 17 നായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങുക. 
 
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രമാണ് മിറാഷ്. അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഒക്ടോബർ 20 മുതൽ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്.
 
ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. തിയറ്ററുകളിലെത്തി നാല് മാസത്തിനിപ്പുറം ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്കും എത്തുകയാണ്. ചിത്രം സീ ഫൈവിലൂടെയാണ് ഒടിടി സ്‍ട്രീമിങ് ആരംഭിക്കുക. ഒക്ടോബർ 17 മുതൽ സ്ട്രീമിങ് തുടങ്ങും.
 
മാധവൻ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയാണ് ലെ​ഗസി. നെറ്റ്ഫ്ലിക്സിലൂടെയാണ് പരമ്പര സ്ട്രീമിങ്ങിനെത്തുന്നത്. റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
 
പ്രിയങ്ക മോഹൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് മെയ്ഡ് ഇൻ കൊറിയ. റാ കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ഉടനെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
 
ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന സീരിസാണ് ലവ്. ഐശ്വര്യ ലക്ഷ്മി, അർജുൻ ദാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് സീരിസ് സ്ട്രീം ചെയ്യുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ananya: സ്ത്രീകേന്ദ്രീകൃത സിനിമകൾ ചെയ്യാൻ നിർമാതാക്കൾക്ക് ഭയം; അനന്യ