ധനുഷ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു നിലാവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന സിനിമ. യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമയ്ക്ക് പക്ഷേ ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാനായിരുന്നില്ല. ആകെ 7.12 കോടി രൂപ മാത്രമാണ് സിനിമ കളക്റ്റ് ചെയ്തത്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ആമസോണ്‍ പ്രൈമാണ് സിനിമയുടെ സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്.
മാര്‍ച്ച് 21നാണ് സിനിമ സ്ട്രീം ചെയ്യുക. അനിഖ സുരേന്ദ്രന്‍, പവിഷ്, പ്രിയ പ്രകാശ് വാര്യര്‍, മാത്യൂ തോമസ്, റാബിയ, അന്‍പ്, സതീഷ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ധനുഷ് തന്നെയായിരുന്നു സിനിമയുടെ തിരക്കഥയും ഒരുക്കിയത്. സിനിമയില്‍ ഒരു ഗാനരംഗത്തില്‍ മാത്രമാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്.