വാലിബൻ ഒറ്റ സിനിമയായി വരാനിരുന്നത്, രണ്ട് ഭാഗമാക്കാമെന്ന് ലിജോയുടെ നിർബന്ധം, മോഹൻലാലും വിയോജിച്ചിരുന്നു: നിർമാതാവ്
ഒറ്റഭാഗമായി സിനിമ ഇറക്കാമെന്നായിരുന്നു സംവിധായകനും ആദ്യം പറഞ്ഞത്.
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി സിനിമയായ മലൈക്കോട്ടെ വാലിബന് രണ്ടാം ഭാഗമുണ്ടാകില്ലെന്ന് നിര്‍മാതാവും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍. വാലിബന്‍ ഒറ്റഭാഗമായി ഇറാക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഒറ്റഭാഗമായി സിനിമ ഇറക്കാമെന്നായിരുന്നു സംവിധായകനും ആദ്യം പറഞ്ഞത്. മോഹന്‍ലാല്‍ 10 മിനിറ്റുകൊണ്ട് ചെയ്യാന്‍ തീരുമാനിച്ച സിനിമയാണിത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഷൂട്ടിങ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ കഥയില്‍ കുറച്ചുമാറ്റങ്ങള്‍ വന്നു. പല തടസ്സങ്ങളും പ്രതിസന്ധികളുമെല്ലാം കാരണമായിരിക്കാം.ഞാന്‍ ആരെയും കുറ്റം പറയുന്നില്ല. അങ്ങനെ ഒരു ഘട്ടമെത്തിയപ്പോള്‍ സിനിമ 2 ഭാഗങ്ങളാക്കി ഇറാക്കാമെന്ന അഭിപ്രായം വന്നു.
ഞാനും മോഹന്‍ലാലുമൊക്കെ ഈ അഭിപ്രായത്തോട് വിയോജിച്ചു. ശക്തമായ 2 ഭാഗങ്ങളാക്കി ഇറാക്കാമെന്ന് ലിജോ പറയുകയും അങ്ങനെ പറ്റില്ലെന്ന് ഞനഗ്ള്‍ തീരുമാനിച്ചതുമാണ്. പക്ഷേ അതുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളും വന്നപ്പോള്‍ രണ്ടാം ഭാഗത്തിനായി കഥ കൊണ്ടുവന്ന് അവസാനിപ്പിക്കുകയായിരുന്നു. നല്ലൊരു സിനിമ തന്നെയാണ്. പക്ഷേ പ്രതീക്ഷ വളരെ അധികമായിരുന്നു. അതിന്റെ ദോഷവും ഉണ്ടായി. രണ്ടാം ഭാഗത്തിലേക്ക് പോവാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു. സിനിമയ്ക്ക് ഇനി ഒരു രണ്ടാം ഭാഗമില്ല. ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.