ഗണപതിയും സാഗർ സൂര്യയും ഒന്നിക്കുന്നു; പ്രകമ്പനം പോസ്റ്റർ പുറത്ത്

കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ പുറത്തുവിട്ടത്.

നിഹാരിക കെ.എസ്
ശനി, 1 നവം‌ബര്‍ 2025 (14:10 IST)
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ത്തിന്റെ പോസ്റ്റർ പുറത്ത്. തമിഴ് സൂപ്പർ ഹിറ്റ്‌ സംവിധായാകൻ കാർത്തിക് സുബ്ബരാജ് ആണ് പോസ്റ്റർ പുറത്തുവിട്ടത്.  അദ്ദേഹത്തിന്റെ പ്രമുഖ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെഎസ്, കാർത്തികേയൻ, സുധീഷ്.എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
 
ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. തിയേറ്ററിൽ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ പോകുന്ന സിനിമ തന്നെയായിരിക്കും പ്രകമ്പനം എന്ന ഉറപ്പ് നൽകുന്ന മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
 
കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments