Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ajith Kumar: 'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോര; വിരലിനിടയിൽ ബ്ലെയ്ഡ് വച്ച് അവൻ കൈ തന്നു'; അനുഭവം പറഞ്ഞ് അജിത്ത് കുമാർ

ആരാധകരുടെ ആരാധനയ്ക്ക് ഇപ്പോഴും കുറവുണ്ടായിട്ടില്ല.

Ajith Kumar

നിഹാരിക കെ.എസ്

, ശനി, 1 നവം‌ബര്‍ 2025 (13:15 IST)
താരങ്ങളുടെ അമിത ആരാധനയ്‌ക്കെതിരെ പലതവണ രംഗത്ത് വന്നയാളാണ് നടൻ അജിത്ത് കുമാർ. താരാരാധന തന്റെ വ്യക്തിജീവിതത്തെ ബാധിക്കരുതെന്ന് നിരബന്ധമുള്ളതുകൊണ്ടാണ് അജിത് കുമാർ തന്റെ ഫാൻസ് അസോസിയേഷൻ വർഷങ്ങൾക്ക് മുമ്പേ പിരിച്ചു വിട്ടത്. എന്നാലും ആരാധകരുടെ ആരാധനയ്ക്ക് ഇപ്പോഴും കുറവുണ്ടായിട്ടില്ല. കൂടുകയല്ലാതെ.
 
അജിത്തിന്റെ സിനിമകളുടെ റിലീസ് സമയത്തും, സോഷ്യൽ മീഡിയയിൽ വിജയ് ആരാധകരുമായി ഏറ്റുമുട്ടുമ്പോഴെല്ലാം ആവേശഭരിതരമായി മാറുന്ന അജിത് ആരാധകരെ കാണാൻ സാധിക്കും. എന്നാൽ ആരാധനയുടെ പേരിലുള്ള ഭ്രാന്ത് നിയന്ത്രിക്കണമെന്നാണ് അജിത് പറയുന്നത്. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭ്രാന്തമായ ആരാധനയെക്കുറിച്ച് അജിത് സംസാരിക്കുന്നുണ്ട്.
 
ആരാധകരുടെ അമിതാരാധനയ്ക്ക് ഇന്ധനം പകരുന്നത് മാധ്യമങ്ങൾ കൂടിയാണെന്നും അജിത് പറയുന്നു. അമിതാരാധന മൂലം പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അജിത് പറയുന്നു. ഒരിക്കൽ ആരാധകർക്ക് കൈ കൊടുത്ത ശേഷം കാറിൽ കയറിയപ്പോൾ താൻ കാണുന്നത് തന്റെ കൈ രക്തത്തിൽ കുളിച്ചിരിക്കുന്നതാണ്. ആരാധകരിലാരോ വിരലുകൾക്കിടയിൽ ബ്ലെയ്ഡ് വച്ചായിരുന്നു തനിക്ക് കൈ തന്നതെന്നാണ് അജിത് പറയുന്നത്.
 
'വർഷങ്ങൾക്ക് മുമ്പൊരു സംഭവമുണ്ടായി. ഔട്ട്‌ഡോർ ഷൂട്ടിനിടെയാണ്. താമസിച്ചിരുന്ന ഹോട്ടലിന് മുമ്പിൽ ആരാധകർ എന്നുമെത്തും. ഒടുവിൽ ഹോട്ടലിലെ ആളുകൾ എന്നോട് അൽപ്പനേരം ആരാധകർക്കൊപ്പം ഫോട്ടോയെടുക്കാൻ നിൽക്കണമെന്ന് അഭ്യർത്ഥിച്ചു. ഞാൻ സമ്മതിച്ചു. ആരാധർക്ക് കൈ കൊടുക്കുന്നതിനിടെ കൂട്ടത്തിൽ ഒരു 19 വയസ് തോന്നിക്കുന്ന പയ്യൻ തന്റെ വിരലുകൾക്കിടയിൽ ബ്ലെയ്ഡ് വച്ചിരിക്കുന്നത് കണ്ടു. ഉടനെ തന്നെ അവനെ എന്റെ സ്റ്റാഫ് പിടി കൂടി പറഞ്ഞയച്ചു', അജിത് ഓർക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാർക്കോയെ വീഴ്ത്തി ഡീയസ് ഈറെ; ഭ്രമയുഗത്തിന്റെ ഫൈനൽ കളക്ഷൻ തൂക്കും!