Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടപ്പോൾ അതും പലരും ആഘോഷിച്ചു': ജാൻവി കപൂർ

ജാൻവി സൈബർ ആങ്ങളമാരുടെ സ്ഥിരം ഇരയാണ്.

Janhvi Kapoor

നിഹാരിക കെ.എസ്

, ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (14:45 IST)
അപ്രതീക്ഷിതമായിരുന്നു നടി ശ്രീദേവിയുടെ മരണം. മരണ സമയം, സിനിമയിൽ സജീവമല്ലെങ്കിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണശേഷമായിരുന്നു മക്കളായ ജാൻവിയും, ഖുഷിയും സിനിമയിലെത്തിയത്. ഇതിൽ ജാൻവി സൈബർ ആങ്ങളമാരുടെ സ്ഥിരം ഇരയാണ്.
 
സോഷ്യൽ മീഡിയ തന്റെ അമ്മ ശ്രീദേവിയുടെ മരണ സമയം മുതൽക്ക് തന്നെ തന്നെ വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജാൻവി കപൂർ. പ്രേക്ഷകർ നടിയോട് സഹതാപം കാണിച്ചുവെന്ന് പലരും കരുതുന്നുണ്ടെങ്കിലും ജാൻവി ഇതിനോട് വിയോജിക്കുന്നു. വോഗിനോട് സംസാരിക്കുകയായിരുന്നു നടി. 
 
'ന്റെ സഹോദരിയും ഞാനും ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ വിള്ളലുകൾ അവരെ (സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നവരെ) കാണാൻ അനുവദിച്ചിട്ടില്ല, ഇക്കാരണത്താൽ, നമ്മൾ യഥാർത്ഥത്തിൽ മനുഷ്യരല്ലെന്ന് ആളുകൾക്ക് തോന്നി തുടങ്ങി. നമ്മുടെ മേൽ ചെളി വാരിയെറിയാൻ കഴിയുമെന്ന് തോന്നുന്നു. അതും സഹാനുഭൂതിയും സഹാനുഭൂതിയും പൂർണ്ണമായും ഒഴിവാക്കി," അവർ പറഞ്ഞു. "ഞങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടപ്പോൾ അതും പലരും ആഘോഷിച്ചു," ജാൻവി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഒരു റൊമാന്റിക് സിനിമയാകാം; പ്രഖ്യാപനവുമായി ലിജോ ജോസ് പെല്ലിശ്ശേരി