മലയാളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയ ലോക സിനിമ തെലുങ്കിലാണ് എടുത്തിരുന്നതെങ്കില്‍ വിജയിക്കുമായിരുന്നില്ലെന്ന് നിര്‍മാതാവ് നാഗവംശി. പുതിയ സിനിമയുടെ പ്രമോഷന്‍ വേദിയില്‍ വെച്ചാണ് എന്തുകൊണ്ട് തെലുങ്ക് നിര്‍മാതാക്കള്‍ ലോക പോലുള്ള സിനിമകള്‍ തെലുങ്കില്‍ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നാഗവംശി. ലോക തെലുങ്കില്‍ വിതരണം ചെയ്തത് നാഗവംശി ആയിരുന്നു.
ലോകയുടെ തെലുങ്ക് പതിപ്പ് ഞാനാണ് വിതരണം ചെയ്തതെങ്കിലും ഇത്തരമൊരു സിനിമ തെലുങ്കില്‍ ചെയ്തിരുന്നെങ്കില്‍ വിജയിക്കുമായിരുന്നില്ല. പ്രേക്ഷകര്‍ സിനിമയ്ക്ക് ലാഗുണ്ടെന്ന് പറയും. സിനിമയുടെ ദൈര്‍ഘ്യത്തിനെ പറ്റിയും പരാതികളുണ്ടാകുമായിരുന്നു. അങ്ങനൊരു സിനിമയ്ക്ക് തെലുങ്ക് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ലായിരുന്നു. നാഗവംശി പറഞ്ഞു.
അതേസമയം ജൂനിയര്‍ എന്‍ടിആര്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ ഒന്നിച്ച വാര്‍ 2 വിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം യഷ് രാജ് ഫിലിംസിനാണെന്നും താനും എന്‍ടിആറും വൈആര്‍എഫിനെ അന്ധമായി വിശ്വസിച്ചെന്നും നാഗ് വംശി പറഞ്ഞു.