കമൽ- രജിനി സിനിമയുടെ സംവിധായക പട്ടികയിലേക്ക് കൂടുതൽ പേരുകൾ, മഹാരാജ സംവിധായകനെയും പരിഗണിക്കുന്നു

അഭിറാം മനോഹർ
തിങ്കള്‍, 24 നവം‌ബര്‍ 2025 (18:21 IST)
കമല്‍ഹാസന്‍ നിര്‍മിച്ച് കമല്‍ഹാസന്‍- രജിനികാന്ത് എന്നിവര്‍ ഏറെക്കാലത്തിന് ശേഷം ഒന്നിക്കുന്ന പുതിയ സിനിമയില്‍ സംവിധായകനാരാകണമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു. നേരത്തെ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യമായി ഉയര്‍ന്നുവന്നത്. എന്നാല്‍ പിന്നീട് സുന്ദര്‍ സിയെ സംവിധായകനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി സുന്ദര്‍ സി പ്രൊജക്റ്റില്‍ നിന്നും പിന്മാറിയതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.
 
 തമിഴില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാര്‍ക്കിങ്ങ് എന്ന സിനിമ ഒരുക്കിയ രാംകുമാര്‍ ബാലകൃഷ്ണന്‍, കുരങ്ങു ബൊമ്മൈ, മഹാരാജ എന്നീ സിനിമകളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നിതിലന്‍ സ്വാമിനാഥന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പുതിയ സംവിധായകരുടെ പേരുകളായി ഉയര്‍ന്ന് കേല്‍ക്കുന്നത്. രജനിക്ക് ഇഷ്ടപ്പെടുന്ന സിനിമയാകും ചെയ്യുക എന്നായിരുന്നു പ്രൊജക്റ്റില്‍ നിന്നും സുന്ദര്‍ സി പിന്മാറിയതിനെ പറ്റിയുള്ള ചോദ്യത്തിനുള്ള കമല്‍ഹാസന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത ലേഖനം
Show comments