സാമന്തയുടെയും രാജിന്റെയും വിവാഹം കഴിഞ്ഞു!, വിവാഹം നടന്നത് കോയമ്പത്തൂരിലെന്ന് റിപ്പോര്‍ട്ട്
അടുത്ത ബന്ധുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിഡിമോരുവും തമ്മില്‍ വിവാഹിതരായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ ഈഷ യോഗ സെന്ററിനുള്ളിലെ ലിംഗ് ഭൈരവി ക്ഷേത്രത്തിലായിരുന്നു വിവാഹമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബന്ധുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
കുടുംബക്കാരും അടുത്ത ബന്ധുക്കളുമായി മുപ്പതോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 2024ന്റെ തുടക്കം മുതലാണ് രാജും സാമന്തയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. രാജിനൊപ്പമുള്ള സാമന്തയുടെ ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. തെലുങ്ക് നടനായ നാഗ ചൈതന്യയാണ് സാമന്തയുടെ ആദ്യ പങ്കാളി. 4 വര്‍ഷം മാത്രമാണ് ഈ വിവാഹബന്ധം നീണ്ടുനിന്നത്. രാജ് നിഡിമോരുവിന്റെയും രണ്ടാമത്തെ വിവാഹമാണിത്.