Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകളിൽ തകർന്നടിഞ്ഞു, ആരാധ്യയെ നായികയാക്കി രാം ഗോപാൽ വർമ സംവിധാനം ചെയ്ത സാരി യൂട്യൂബിൽ

Aaradhya Devi

അഭിറാം മനോഹർ

, തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (18:03 IST)
മലയാളിയായ ആരാധ്യദേവിയെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കിയ സിനിമയായിരുന്നു സാരി. സോഷ്യല്‍ മീഡിയയില്‍ നിന്നും കണ്ട ഒരു ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് മലയാളിയായ ശ്രീലക്ഷ്മി സതീഷിനെ രാം ഗോപാല്‍ വര്‍മ കണ്ടെടുക്കുകയും ആരാധ്യ ദേവി എന്ന പേരില്‍ സിനിമയില്‍ അവതരിപ്പിക്കുകയും ചെയ്തത്. ഏറെ പ്രതീക്ഷകളോടെ പുറത്തിറക്കിയ ചിത്രമായിരുന്നെങ്കിലും സിനിമ തിയേറ്ററുകളില്‍ പരാജയമായി മാറിയിരുന്നു.
 
 ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രാം ഗോപാല്‍ വര്‍മ സിനിമ റിലീസ് ചെയ്തിരിക്കുന്നത്. 2 ദിവസം മുന്‍പ് യൂട്യൂബ് റിലീസായ സിനിമ ഇതിനകം 3 ലക്ഷത്തിലേറെ പേരാണ് കണ്ടത്. നവാഗതനായ ഗിരികൃഷ്ണ കമലായിരുന്നു സിനിമയുടെ സംവിധായകന്‍. സാരി അണിഞ്ഞ ഒരു യുവതിയോട് യുവാവിന് തോന്നുന്ന അടങ്ങാത്ത പ്രണയം അപകടകരമായി മാറുന്നതായിരുന്നു സിനിമയുടെ പ്രമേയം.സത്യാ യദുവാണ് സിനിമയിലെ നായകന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തുടരും' വീഴ്ത്താന്‍ 'ലോകഃ'യ്ക്കു സുവര്‍ണാവസരം; ദുല്‍ഖറിന്റെ പോസ്റ്റ് വെറുതെയല്ല !