Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയ്ക്ക് പേരുപോലുമായില്ല, അതിന് മുൻപേ രംഗങ്ങൾ ചോർന്നു, ദൃശ്യങ്ങൾ പകർത്തിയവരെ ഒഴിവാക്കുന്നു, രാജമൗലി കട്ട കലിപ്പിൽ

SSMB 29

അഭിറാം മനോഹർ

, ചൊവ്വ, 11 മാര്‍ച്ച് 2025 (15:20 IST)
ഇന്ത്യയെങ്ങുമുള്ള സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംവിധായകനാണ് രാജമൗലി. ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യന്‍ സിനിമാ വ്യവസായത്തെ തന്നെ മാറ്റിമറിച്ച രാജമൗലി ആര്‍ആര്‍ആര്‍ എന്ന തന്റെ അവസാന സിനിമയും വലിയ വിജയമാക്കി മാറ്റിയിരുന്നു. തെലുങ്ക് സൂപ്പര്‍ താരമായ മഹേഷ് ബാബുവാണ് രാജമൗലിയുടെ ഏറ്റവും പുതിയ സിനിമയിലെ നായകനാകുന്നത്. മലയാളി താരം പൃഥ്വിരാജും സിനിമയില്‍ ഭാഗമാണ്.
 
കാട് പശ്ചാത്തലമാക്കി അഡ്വന്റര്‍ ത്രില്ലറായാകും  സിനിമ എന്നതല്ലാതെ സിനിമയെ പറ്റി മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. സിനിമയ്ക്ക് പേരുപോലും ആയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മഹേഷ് ബാബുവും പൃഥ്വിരാജും അഭിനയിക്കുന്ന സിനിമയിലെ ഒരു രംഗം ചോര്‍ന്നിരുന്നു. ഇങ്ങനെ സംഭവിച്ചതില്‍ രാജമൗലി കലിപ്പിലാണെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് അണിയറക്കാരുടെ തീരുമാനമെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഒഡിഷയുടെ വിവിധഭാഗങ്ങളിലായാണ് സിനിമാ ചിത്രീകരണം നടക്കുന്നത്. പ്രിയങ്ക ചോപ്രയാണ് സിനിമയില്‍ നായികയായി എത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ ഡ്രഗ്സ് ഉപയോഗിക്കുന്ന ആളാണെന്ന് പറഞ്ഞ് പരത്തി, നാൻസി റാണി പ്രമോഷൻ വിവാദത്തിൽ പ്രതികരിച്ച് അഹാന