മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാംപ് പുറത്തിറക്കി ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റ്
ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എംപി പറഞ്ഞു
നടന്‍ മമ്മൂട്ടിക്ക് ആദരമര്‍പ്പിച്ച് സ്റ്റാംപ് പുറത്തിറക്കി ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റ്. കാന്‍ബറിയിലെ ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ 'പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പാര്‍ലമെന്റ് ഹൗസ് ഹാളില്‍ വെച്ചാണ് സ്റ്റാംപ് പുറത്തിറക്കിയത്.
ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എംപി പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കാണ് ആദ്യ സ്റ്റാംപ് കൈമാറിയത്.
ചടങ്ങിന് ആശംസകളറിയിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എംപിമാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് 'പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ'.