തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംവിധായകന്‍ കൂടിയായ തമിഴ് താരം സമുദ്രക്കനി. ക്യാരക്ടര്‍ വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഇന്ന് തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സമുദ്രക്കനി. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചത് സമുദ്രക്കനിയായിരുന്നു. ഈ വേഷം മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കാന്തയില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് സമുദ്രക്കനി അവതരിപ്പിക്കുന്നത്.
സിനിമയുടെ പ്രമോഷന്‍ ചടങ്ങുകള്‍ക്കായി കഴിഞ്ഞ ദിവസം താരം കേരളത്തിലും എത്തിയിരുന്നു. ഇതിനിടെ ഒപ്പം സിനിമ ചെയ്ത കഴിഞ്ഞതിന് ശേഷം സംവിധായകന്‍ പ്രിയദര്‍ശന്‍ നല്‍കിയ ഉപദേശത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം. ഇപ്പം സിനിമ കഴിഞ്ഞപ്പോള്‍ മലയാള സിനിമാപ്രേക്ഷകര്‍ ഒരിക്കലും തന്നെ മറക്കില്ലെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞതെന്ന് സമുദ്രക്കനി പറയുന്നു.
കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ താങ്കളെ മറക്കില്ല. കുറച്ച് വൈകി സിനിമകള്‍ ചെയ്താലും സാരമില്ല, തെറ്റായ സിനിമകള്‍ ചെയ്യരുതെന്ന് പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. ഇത്തവണ ഒരു യൂണിവേഴ്‌സല്‍ ഭാഷയുമായാണ് ഞാന്‍ വരുന്നത്. ഇത് കാലത്തിന് മായ്ക്കാനാവാത്ത കാവ്യമാണ്. ഏത് ഭാഷയില്‍ കണ്ടാലും ഇഷ്ടപ്പെടും. കാന്തയെക്കുറിച്ച് സമുദ്രക്കനി പറഞ്ഞു.