Webdunia - Bharat's app for daily news and videos

Install App

Suresh Gopi: അഭിനയിക്കാൻ അനുവാദമില്ല?, ഒറ്റക്കൊമ്പൻ താടി വടിച്ച് സുരേഷ് ഗോപി

അഭിറാം മനോഹർ
ബുധന്‍, 6 നവം‌ബര്‍ 2024 (12:37 IST)
Suresh gopi
സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി സിനിമാതാരവും തൃശൂര്‍ എം പിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്ക്. താടി വടിച്ച് പുതിയ ഗെറ്റപ്പിലുള്ള ചിത്രമാണ് സുരേഷ് ഗോപി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. ഏറെ കാലമായി താടിവെച്ചാണ് സുരേഷ് ഗോപി പൊതുചടങ്ങുകളിലെല്ലാം എത്തിയിരുന്നത്. ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു സുരേഷ് ഗോപി താടി വളര്‍ത്തിയിരുന്നത്. താടി വടിച്ചതോടെ സിനിമ ഉപേക്ഷിച്ചോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്.
 
 നേരത്തെ തൃശൂര്‍ എം പിയായി വിജയിച്ചതിന് പിന്നാലെ സിനിമയില്‍ അഭിനയിക്കാനായി കേന്ദ്രത്തില്‍ നിന്നും അനുവാദം ആവശ്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്ന് സിനിമ ഉപേക്ഷിച്ചെന്നും അതിനാലാണ് സുരേഷ് ഗോപി താടിവടിച്ചതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എം പി എന്ന സ്ഥാനത്തിന് പുറമെ കേന്ദ്രമന്ത്രി സ്ഥാനവും സുരേഷ് ഗോപിക്കുണ്ട്. കേന്ദ്ര- സംസ്ഥാന മന്ത്രിസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
 
 പെരുമാറ്റചട്ടം ഈ പ്രകാരമാണെങ്കിലും താന്‍ സിനിമ ചെയ്യുമെന്നും ഇതിനായി കേന്ദ്രത്തിനോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നുമായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എത്ര സിനിമകള്‍ ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചപ്പോള്‍ ഒരു 22 എണ്ണമെങ്കിലും ഉണ്ടെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും ഇത് കേട്ട് അമിത് ഷാ അപേക്ഷ അങ്ങനെ തന്നെ വലിച്ചെറിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suressh Gopi (@sureshgopi)

 മാത്യൂ തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയായ ഒറ്റക്കൊമ്പന്‍ 2020ല്‍ പ്രഖ്യാപിച്ച സിനിമയാണ്. സുരേഷ് ഗോപിയുടെ 250മത്തെ സിനിമയെന്ന രീതിയില്‍ സിനിമയ്ക്ക് വലിയ പ്രചാരണവും ലഭിച്ചിരുന്നു. സുരേഷ് ഗോപിയെ കൂടാതെ ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍,രഞ്ജി പണിക്കര്‍, ജോണി ആന്റണി തുടങ്ങി വലിയ താരനിരയാണ് സിനിമയില്‍ ഉണ്ടായിരുന്നത്. തെലുങ്ക് താരമായിരുന്ന അനുഷ്‌ക ഷെട്ടിയെയാണ് സിനിമയില്‍ നായികയായി പരിഗണിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

അടുത്ത ലേഖനം
Show comments