Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനിന്ന് ഏറ്റവും സന്തോഷവതി, ആത്മീയത ജീവിതം മാറ്റിയെന്ന് തമന്ന

Tamannaah Bhatia spirituality

അഭിറാം മനോഹർ

, തിങ്കള്‍, 7 ഏപ്രില്‍ 2025 (18:17 IST)
ആത്മീയത തന്റെ ജീവിതത്തിന് കൂടുതല്‍ സന്തോഷവും മനസമാധാനവും നല്‍കിയെന്ന് നടി തമന്ന ഭാട്ടിയ. ഒരു അഭിമുഖത്തിനിടയിലാണ് ആത്മീയത തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ പറ്റി തമന്ന സംസാരിച്ചത്,
 
ഇന്ത്യയിലെ പ്രമുഖ യോഗ കേന്ദ്രങ്ങളില്‍ നിന്ന് ധ്യാന സമ്പ്രദായങ്ങളെ പറ്റിയും സാധനയെ പറ്റിയുമെല്ലാം ഞാന്‍ അറിവ് നേടി. ആ രീതികള്‍ പിന്തുടരാന്‍ ശ്രമിച്ചത് ജീവിതത്തെ തന്നെ മാറ്റിമറിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും ഉന്മേഷവതിയായോ സന്തോഷവതിയായോ അനുഭവപ്പെട്ടിട്ടില്ല. സ്വയം സന്തോഷം കണ്ടെത്താനായി ഇപ്പോള്‍ കഴിയുന്നുണ്ട്. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഞാന്‍ സന്തോഷവതിയാകു എന്ന അവസ്ഥ മാറി. ആ കാര്യങ്ങള്‍ സംഭവിചില്ലെങ്കിലും സന്തോഷവതിയായിരിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. തമന്ന പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മ പ്രശസ്ത നടിയാണ്, അച്ഛൻ അറിയപ്പെടുന്ന സംവിധായകനും, എന്നാൽ എന്നെ സിനിമയിൽ ലോഞ്ച് ചെയ്യാൻ അവർ തയ്യാറല്ല: അവന്തിക ഖുശ്ബു