Vijay Sethupathi: തിയേറ്ററിൽ പൊട്ടി പാളീസായി, ഒ.ടി.ടിയിൽ ട്രോൾപൂരം!

സിനിമ കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസ് ആയത്.

നിഹാരിക കെ.എസ്
ശനി, 23 ഓഗസ്റ്റ് 2025 (13:27 IST)
വിജയ് സേതുപതിയും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് തലൈവൻ തലൈവി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസ് ആയത്. 
 
ഒരു ഫാമിലി ചിത്രമായി ഒരുക്കിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം സിനിമ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. എന്നാൽ സ്ട്രീമിങ്ങിന് പിന്നാലെ കടുത്ത വിമർശനങ്ങളും ട്രോളുകളുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ കഥയ്ക്കും പ്രകടനങ്ങൾക്കും വിമർശനം ലഭിക്കുന്നുണ്ട്. ചിത്രത്തിൽ വിജയ് സേതുപതിയുടേത് മോശം പ്രകടനമാണെന്നും നടന്റെ ഏറ്റവും മോശം പെർഫോമൻസ് ആണ് സിനിമയിലേതെന്നാണ് കമന്റുകൾ. 
 
ഒരു സ്കിറ്റ് പോലെയാണ് സിനിമ അനുഭവപ്പെടുന്നതെന്നും ഈ ചിത്രം എങ്ങനെ തിയേറ്ററിൽ വിജയിച്ചെന്നുമാണ് മറ്റു ചിലർ പങ്കുവെക്കുന്ന അഭിപ്രായം. വളരെ ടോക്സിക് ആയ കഥയാണ് ചിത്രത്തിന്റേതെന്നും മുൻ പാണ്ഡിരാജ് സിനിമകളെപ്പോലെ ഒരു മാറ്റവുമില്ലാത്ത കഥാപരിസരമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അതേസമയം, തിയേറ്ററിൽ നിന്ന് 75 കോടിയോളമാണ് സിനിമ വാരികൂട്ടിയത്.
 
യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ്‌ സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. ലോകത്താകമാനം ആയിരത്തിലധികം സ്‌ക്രീനുകളിൽ ആണ് സിനിമ പുറത്തിറങ്ങിയത്. തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments