Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നെ മോശമായി കാണിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചു, വിജയ് ദേവരകൊണ്ടയുടെ പരാതിയില്‍ പോലീസ് യൂട്യൂബറെ പിടികൂടി

Vijay Devarakonda YouTuber arrested

കെ ആര്‍ അനൂപ്

, വ്യാഴം, 14 ഡിസം‌ബര്‍ 2023 (09:01 IST)
തന്നെ മോശമായി കാണിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി നടന്‍ വിജയ് ദേവരകൊണ്ട. വിജയുടെ പരാതിയില്‍ ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് യൂട്യൂബറെ പിടികൂടി.
 
അനന്തപുര്‍ സ്വദേശിയായ യൂട്യൂബര്‍ക്കെതിരെയാണ് നടന്‍ പരാതി നല്‍കിയത്. വിജയയെയും ഒരു നടിയെയും ചേര്‍ത്ത് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍  പറഞ്ഞു എന്നാണ് നടന്റെ പരാതി. യൂട്യൂബ് ചാനല്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു.
 
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു നടിയുടെയും വിജയുടെയും പേര് ചേര്‍ത്തുകൊണ്ട് അശ്ലീല വാര്‍ത്തകള്‍ ഒരാള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയും പോലീസ് നടപടി സ്വീകരിച്ചിരുന്നു. യൂട്യൂബറെ കണ്ടെത്തി കൗണ്‍സിലിങ്ങിന് വിധേയനാക്കുകയും വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും വിജയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം' ;വേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞ് ശാലിന്‍ സോയ, വീഡിയോ