Select Your Language

Notifications

webdunia
webdunia
webdunia
webdunia

63 കാരനായ ടോം ക്രൂയിസിന്റെ കാമുകി 37കാരി അനാ ഡെ ആര്‍മാസോ!, ആശാന് എല്ലാ മിഷനും പോസിബിളെന്ന് നെറ്റിസണ്‍സ്

മിഷന്‍ ഇമ്പോസിബിള്‍ സീരീസിലൂടെ ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനാണ് 63കാരനായ ടോം ക്രൂയിസ്.

Tom Cruise, Ana De armas, Hollywood rumours, Hollywood stars in Love,ടോം ക്രൂയിസ്, അനാ ഡെ അർമാസ്, ഹോളിവുഡ് റൂമർ, ഹോളിവുഡ്

അഭിറാം മനോഹർ

, വ്യാഴം, 31 ജൂലൈ 2025 (17:16 IST)
Tom Cruise- Ana De Armas
ഹോളിവുഡ് സൂപ്പര്‍താരങ്ങളായ ടോം ക്രൂസും ആന ഡെ ആര്‍മാസും തമ്മില്‍ അടുത്ത ബന്ധത്തിലെന്ന ഗോസിപ്പുകളെ ബലപ്പെടുത്തി ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്കയിലെ വുഡ്‌സ്റ്റോക്‌സില്‍ നിന്നാണ് ഇരുതാരങ്ങളെയും കണ്ടത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലെന്ന ഗോസിപ്പുകള്‍ വലപ്പെട്ടിരിക്കുകയാണ്. മിഷന്‍ ഇമ്പോസിബിള്‍ സീരീസിലൂടെ ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനാണ് 63കാരനായ ടോം ക്രൂയിസ്. അതേസമയം അടുത്തിടെ ഇറങ്ങിയ ബാലരീനയടക്കം നിരവധി സിനിമകളിലൂടെ താരപദവി സ്വന്തമാക്കിയ താരമാണ് അനാ ഡെ ആര്‍മാസ്.
 
അടുത്തതായി റോന്‍ ഹോവാര്‍ഡ് സംവിധാനം ചെയ്യുന്ന 'ഇഡന്‍' എന്ന സിനിമയിലാണ് അനാ ഡെ അര്‍മാസ് അഭിനയിക്കുന്നത്. ഇതിന് ശേഷം ടോം ക്രൂയിസിനൊപ്പം ഡീപ്പര്‍ എന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറിലും അനാ ഡെ അര്‍മാസ് ഭാഗമാകുന്നുണ്ട്. സിനിമയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ടോം ക്രൂയിസിനൊപ്പം അനയേയും ആരാധകര്‍ കണ്ടെത്തിയത്. നേരത്തെ തന്നെ ടോം ക്രൂയിസിനൊപ്പമുള്ള അനയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ബന്ധത്തെ പറ്റി ടോം ക്രൂയിസോ അനാ ഡെ അര്‍മാസോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kingdom Movie review: കൊണ്ടും കൊടുത്തും വിജയ് ദേവരകൊണ്ടയും സത്യദേവും, ആദ്യ സിനിമയിൽ ഞെട്ടിച്ച് വെങ്കിടേഷ്, കിങ്ങ്ഡം വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവെന്ന് പ്രേക്ഷകർ