പ്രണയസാഫല്യം; 'ടൂറിസ്റ്റ് ഫാമിലി' സംവിധായകൻ വിവാഹിതനായി

ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

നിഹാരിക കെ.എസ്
വെള്ളി, 31 ഒക്‌ടോബര്‍ 2025 (18:50 IST)
തമിഴിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റായിരുന്നു 'ടൂറിസ്റ്റ് ഫാമിലി’. നവാഗതനായ അഭിഷൻ ജീവിന്ത് ആണ് സിനിമ സംവിധാനം ചെയ്തത്. അഭിഷന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നൈയിലെ പോയസ് ഗാർഡനിലെ ഒരു വസതിയിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. 
 
തന്റെ പ്രണയിനിയായ അഖില ഇളങ്കോവനാണ് വധു. ടൂറിസ്റ്റ് ഫാമിലി സിനിമയുടെ പ്രി റിലീസ് ചടങ്ങിനിടെ, തന്റെ പ്രണയിനിയായ അഖില ഇളങ്കോവനെ പ്രൊപ്പോസ് ചെയ്ത അഭിഷന്റെ വിഡിയോ വൈറലായിരുന്നു. അന്ന് ആ ചടങ്ങിൽ പറഞ്ഞ അതേ ദിവസം തന്നെയാണ് അഭിഷ് താലി ചാർത്തിയത്.
 
പ്രേക്ഷകർക്കും സിനിമയുടെ അണിയറപ്രവർത്തകർക്കും മുന്നിൽ വച്ചു നടത്തിയ വിവാഹാഭ്യർഥന അഖിലയ്ക്കും ഒരു ഞെട്ടലായിരുന്നു. തമിഴ് ഇൻഡസ്ട്രിയിൽ നിന്നും ശിവകാർത്തികേയൻ, ശശികുമാർ, എം.എസ്. ഭാസ്കർ, സിമ്രാൻ, അനശ്വര രാജൻ, സൗന്ദര്യ രജനികാന്ത് എന്നിവർ അതിഥികളായി എത്തി.
 
പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രശംസിച്ച സിനിമകളിൽ ഒന്നായിരുന്നു ടൂറിസ്റ്റ് ഫാമിലി. ചെറിയ ബജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കോടികൾ കൊയ്ത്തിരുന്നു. വിവാഹ സമ്മാനമായി ടൂറിസ്റ്റ് ഫാമിലിയുടെ നിർമാതാവ് അഭിഷിന് കാർ നൽകിയിരുന്നു.

അതേസമയം, ഇതേ സംവിധായകൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മലയാളി നടി അനശ്വര രാജനാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

അടുത്ത ലേഖനം
Show comments