സിനിമാപ്രേമികള്‍ മോഡേണ്‍ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കുന്ന സിനിമയാണ് ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമയായ ഇന്റര്‍ സ്റ്റെല്ലാര്‍. അന്ന് ആ സിനിമയുടെ തിയേറ്റര്‍ അനുഭവം പലരും മിസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ റി റിലീസില്‍ വലിയ സ്വീകരണമാണ് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നത്.
ഫെബ്രുവരി 7ന് റിലീസ് ചെയ്ത സിനിമ ഫെബ്രുവരി 10 വരെ നേടിയത് 12.50 കോടി രൂപയാണ്. ചൊവ്വാഴ്ച 1.75-1.90 കോടി രൂപയോളമാണ് സിനിമ നേടിയത്. ഐ- മാക്‌സ് സ്‌ക്രീനുകളില്‍ മാത്രമെത്തിയാണ് സിനിമയുടെ കളക്ഷന്‍. എന്നാല്‍ വിക്കി കൗശല്‍ ചിത്രം ഛാവ റിലീസാകുന്നതോടെ വെള്ളിയാഴ്ച ഇന്റര്‍ സ്റ്റെല്ലാര്‍ സ്‌ക്രീനുകള്‍ വിടും. ഇതിനകം തന്നെ ടൈറ്റാനിക്കിന്റെ റി- റിലീസ് ഗ്രോത്തായ 30 കോടി പിന്നിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ വലിയ ഡിമാന്‍ഡ് പ്രകാരം 4 ഡിഎക്‌സ് സ്‌ക്രീനുകളിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 165 മില്യണ്‍ ഡോളറില്‍ ഒരുങ്ങിയ സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും 730.8 മില്യണ്‍ നേടിയിരുന്നു.