വീടിന് മുന്നിൽ സ്‌കൂട്ടർ പാർക്ക് ചെയ്തു; ചോദ്യം ചെയ്ത നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി യുവാക്കൾ

നിഹാരിക കെ.എസ്
വെള്ളി, 8 ഓഗസ്റ്റ് 2025 (19:21 IST)
ന്യൂഡൽഹി: ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവായ ആസിഫ് ഖുറേഷിയെ കുത്തിക്കൊന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ഭോഗൽ പ്രദേശത്ത് പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകം. വ്യാഴാഴ്ച രാത്രി 10.30 ഓടേയാണ് സംഭവം. 
 
ചർച്ച് ലെയിനിലെ തന്റെ വീടിന് മുന്നിൽ സ്‌കൂട്ടർ പാർക്ക് ചെയ്തത് ആസിഫ് ചോദ്യം ചെയ്തു. ഇതാണ് പ്രകോപനത്തിന് കാരണമായാത്. തർക്കം രൂക്ഷമായതിനെത്തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി ആസിഫിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 
 
സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരേ ലെയിനിൽ താമസിക്കുന്ന പ്രതികളായ ഉജ്ജ്വൽ (19), ഗൗതം (18) എന്നിവരെ ആക്രമണത്തിന് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചും പ്രതികളുടെ പങ്കിനെ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Exclusive: മുഖ്യമന്ത്രി സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ കെ.കെ.ശൈലജയും

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

അടുത്ത ലേഖനം
Show comments