Publish Date: Thu, 20 Aug 2020 (08:10 IST)
Updated Date: Thu, 20 Aug 2020 (08:13 IST)
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്. ആറുദിവസം കൊണ്ട് 10523 രോഗികളാണ് സംസ്ഥാനത്ത് ഉണ്ടായത്. മരണസംഖ്യയിലും കുത്തനെയുള്ള കയറ്റമാണ് കാണുന്നത്. 53പേരാണ് ആറുദിവസം കൊണ്ട് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ഇന്നലെ സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ പ്രതിദിനം രണ്ടായിരം കടന്നു. 2333 പേര്‍ക്കാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.