Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയാണോ സ്‌മിത്താണോ കേമന്‍ ?; വോഗന്‍ തുടക്കമിട്ട തര്‍ക്കം ഏറ്റുപിടിച്ച് പോണ്ടിംഗ് രംഗത്ത്

കോഹ്‌ലിയാണോ സ്‌മിത്താണോ കേമന്‍ ?; വോഗന്‍ തുടക്കമിട്ട തര്‍ക്കം ഏറ്റുപിടിച്ച് പോണ്ടിംഗ് രംഗത്ത്

Steve Smith
മുംബൈ , ചൊവ്വ, 19 ഡിസം‌ബര്‍ 2017 (14:07 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച താരം ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്താണെന്ന് റിക്കി പോണ്ടിംഗ്. സ്മിത്തുമായി താരതമ്യം ചെയ്യാൻ കോഹ്‌ലിയല്ലാതെ മറ്റൊരു താരവുമില്ല. എന്നാല്‍, ഏറ്റവും മികച്ച ബാറ്റ്സ്മാൻ സ്‌മിത്താണെന്നും മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വ്യക്തമാക്കി.

“ലോകത്തെ മറ്റു മികച്ച കളിക്കാരെ കൂടി നോക്കുക. കോഹ്‍ലിയുടെത് മികച്ച പ്രകടനമാണ്. പക്ഷെ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയും ന്യൂസീലൻഡിന്റെ കെയിന്‍ വില്യംസനെയും നോക്കൂ. സ്മിത്തിനെ പോലെ തന്നെ മികവിലേക്കുയരുന്നവരാണ് ഇരുവരും. ഗ്രൗണ്ടിലിറങ്ങിയാൽ ഏതുവശത്തേക്കും ബൗണ്ടറികൾ സ്വന്തമാക്കാനുള്ള സ്മിത്തിന്റെ കഴിവാണ് അദ്ദേഹത്തെ മികച്ചതാക്കുന്നത് ” – പോണ്ടിംഗ് വ്യക്തമാക്കി.

ആഷസ് പരമ്പര ആരംഭിക്കുന്നതിന് മുമ്പായി സ്‌മിത്തിനെ പുറത്താക്കാനുള്ള വഴികള്‍ തേടി ഇംഗ്ലണ്ട് താരങ്ങള്‍ തന്നെ സമീപിച്ചിരുന്നു. ഗ്രൌണ്ടിന്റെ എല്ലാ കോണുകളിലെക്കും ഷോട്ടുകള്‍ പായിക്കാന്‍ മിടുക്കുള്ള സ്‌മിത്തിനെ പുറത്താക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ അവരുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെന്നും പോണ്ടിംഗ് പറഞ്ഞു.

കോഹ്‌ലിയാണോ സ്‌മിത്താണോ കേമന്‍ എന്ന തര്‍ക്കത്തിന് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കിള്‍ വോഗനാണ് തുടക്കമിട്ടത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലി മികച്ചവനാണെങ്കിലും ടെസ്‌റ്റില്‍ കൂടുതല്‍ കേമന്‍ സ്‌മിത്താണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സച്ചിനും കൊ‌‌ഹ്‌‌‌ലിയും ഒന്നും അല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരം മറ്റൊരാളാണ് ’: ഗാംഗുലി