Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷീണം മാറണ്ടെ, കളി കഴിഞ്ഞപ്പോൾ ഐസിട്ട നല്ല ബിയർ കിട്ടി, ഇന്ത്യക്കെതിരായ സെഞ്ചുറിപ്രകടനം വിവരിച്ച് അലീസ ഹീലി

Alyssa Healy, Beer secret, Alyssa healy recovery,അലീസ ഹീലി, ബിയർ , അലീസ ഹീലി റിക്കവറി

അഭിറാം മനോഹർ

, ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (20:35 IST)
വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ ചേസിങ്ങുകളില്‍ ഒന്നായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസീസ് നടത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനെ 142 റണ്‍സുമായി തിളങ്ങിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് വിജയത്തിലെത്തിച്ചത്. മത്സരത്തിലുടനീളം തനിക്ക് പേശീവേദന അനുഭവപ്പെട്ടിരുന്നെന്നും എന്നാല്‍ മത്സരശേഷം ലഭിച്ച ബിയര്‍ ക്ഷീണം മാറ്റിയെന്നും അലീസ ഹീലി പറയുന്നു.
 
 ലോകകപ്പില്‍ ഒരു വലിയ റണ്‍ ചെയ്‌സ് നടത്തുക എന്നത് വലിയ കാര്യമാണ്. 2 ടീമുകള്‍ക്കും ഇതൊരു വലിയ മത്സരമായിരുന്നു. വിജയിക്കാനായതില്‍ സന്തോഷം. വിശാഖപട്ടണത്തിലെ കാലാവസ്ഥ ചൂടേറിയതായിരുന്നു. കടലില്‍ നിന്ന് പോലും നല്ലൊരു കാറ്റ് കിട്ടുന്നില്ല. ഔട്ടായി മടങ്ങുമ്പോള്‍ ശരീരമാകെ വേദനയായിരുന്നു. ഔട്ടായി റൂമിലെത്തിയപ്പോള്‍ എസി ഓണായിരുന്നു. ഞാന്‍ ഒരു ഭാഗത്തിരുന്നു. കളിയുടെ പ്രധാനഭാഗം ഭംഗിയായി തീര്‍ന്നിരുന്നു.
 
ആ സമയത്ത് സഹായിക്കാനായി മീഗ സ്ചൂട്ട് അടുത്തുണ്ടായിരുന്നു. ഫിസിയോയും അടുത്തേക്ക് വന്നു.നല്ല ഐസിട്ട തണുത്ത 2 ബിയറുകളാണ് ആ ക്ഷീണം മാറ്റാന്‍ സഹായിച്ചത്. ശരിക്കും റിക്കവറിയുടെ മരുന്ന്.വില്ലോ ടോക്ക് പോഡ്കാസ്റ്റില്‍ സംസാരിക്കവെ അലീസ ഹീലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഞ്ജിയിൽ കൈവിട്ടത് തിരിച്ചുപിടിക്കാൻ കേരളം നാളെ ഇറങ്ങുന്നു, സഞ്ജുവും ടീമിൽ ആദ്യ മത്സരത്തിൽ എതിരാളികൾ മഹാരാഷ്ട്ര