വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ തിളങ്ങി മലയാളി താരങ്ങളും. ഇന്നലെ നടന്ന താരലേലത്തില്‍ ലോകകപ്പിലെ ഇന്ത്യയുടെ വിജയശില്പിയായ ദീപ്തി ശര്‍മയാണ് വിലപ്പെട്ട താരമായി മാറിയത്. 3.2 കോടി രൂപ മുടക്കി യുപി വാരിയേഴ്‌സ് താരത്തെ ആര്‍ടിഎമ്മിലൂടെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 2.60 കോടിയായിരുന്നു ദീപ്തിക്ക് യുപി നല്‍കിയിരുന്നത്.
ന്യൂസിലന്‍ഡ് താരം അമേലിയ കെറിനെ 3 കോടി മുടക്കി മുംബൈ ഇന്ത്യന്‍ സ്വന്തമാക്കി. അതേസമയം ഇന്ത്യന്‍ താരം ശിഖ പാണ്ഡെയെ 2.4 കോടി രൂപ മുടക്കിയാണ് യുപി സ്വന്തമാക്കിയത്. താരലേലത്തില്‍ മലയാളി താരങ്ങളില്‍ ആശ ശോഭനയെ 1.10 കോടി മുടക്കി യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു. സജന സജീവനെ 75 ലക്ഷം നല്‍കി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. ആദ്യറൗണ്ടില്‍ അണ്‍സോള്‍ഡായെങ്കിലും അവസാന റൗണ്ടില്‍ 40 ലക്ഷം രൂപയ്ക്ക് മിന്നുമണി ഡല്‍ഹിയിലെത്തി. മറ്റ് മലയാളി താരങ്ങളായ വി ജെ ജോഷിത, നജ്‌ല നൗഷാദ്, പണവി ചന്ദ്രന്‍, സലോനി എന്നിവര്‍ അണ്‍സോള്‍ഡായി.
ലോകകപ്പിലെ മിന്നും താരമായ ലോറ വോള്‍വോര്‍ഡിനെ ഡല്‍ഹി 1.10 കോടിക്ക് ടീമിലെത്തിച്ചു. സോഫി ഡിവൈന്‍( 2 കോടി ഗുജറാത്ത്), മെഗ് ലാനിങ് (1.9 കോടി യുപി വാരിയേഴ്‌സ്), ഫിയോബി ലിച്ച്ഫീല്‍ഡ്(1.2 കോടി യുപി വാരിയേഴ്‌സ്). ശ്രീചരണി (1.3 കോടി ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ക്രാന്തി ഗൗഡ്( 50 ലക്ഷം യുപി വാരിയേഴ്‌സ്), അരുന്ധതി റെഡ്ഡി( 75 ലക്ഷം ആര്‍സിബി), പൂജ വസ്ത്രാര്‍ക്കര്‍( 85 ലക്ഷം ആര്‍സിബി)