വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം എഡിഷന്റെ മത്സരതീയതികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. 2026 ജനുവരി 9 മുതല്‍ ഫെബ്രുവരി 5 വരെയാണ് മത്സരങ്ങള്‍ നടക്കുക. 2 വേദികളിലായാകും മത്സരങ്ങള്‍ നടക്കുക. നവി മുംബൈ, വഡോദര സ്റ്റേഡിയങ്ങളാകും ഡബ്യുപിഎല്ലിന് ആതിഥ്യം വഹിക്കുക.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലവനും വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാനുമായ ജയേഷ് ജോര്‍ജാണ് തീയതികള്‍ പ്രഖ്യാപിച്ചത്. വനിതാ പ്രീമിയര്‍ ലീഗിലേക്കുള്ള താരങ്ങളെ തിരെഞ്ഞെടുക്കുന്ന മെഗാ താരലേലത്തിന്റെ തുടക്കത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം തീയതികള്‍ പുറത്തുവിട്ടത്. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ജയന്‍്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു, യുപി വാരിയേഴ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2023ലെ പ്രഥമ എഡിഷനില്‍ മുംബൈ ഇന്ത്യന്‍സും 2024ല്‍ ആര്‍സിബിയും 2025ല്‍ മുംബൈയുമാണ് കിരീടം സ്വന്തമാക്കിയത്.