ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. റാഞ്ചി ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച കോലിയെ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തില്‍ പരിചയസമ്പന്നനായ കോലിയുടെ സേവനം ടീം ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഏകദിന ഫോര്‍മാറ്റില്‍ മാത്രമെ താന്‍ കളിക്കുള്ളുവെന്ന് മത്സരശേഷം കോലിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. 123 ടെസ്റ്റുകളില്‍ നിന്നായി 9230 റണ്‍സ് നേടിയിട്ടുള്ള കോലി കഴിഞ്ഞ മെയിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മത്സരിക്കുന്ന താരം 2027ലെ ഏകദിന ലോകകപ്പോടെയാകും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുക.