Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി
ഏകദിന ഫോര്‍മാറ്റില്‍ കോലിയുടെ 52-ാം സെഞ്ചുറിയാണിത്
Virat Kohli: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമായി ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ സെഞ്ചുറിയോടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്.
ഏകദിന ഫോര്‍മാറ്റില്‍ കോലിയുടെ 52-ാം സെഞ്ചുറിയാണിത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമായി 51 സെഞ്ചുറികള്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് മറികടന്നത്. അതേസമയം രാജ്യാന്തര കരിയറില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി കോലിയുടെ 83-ാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ 49 സെഞ്ചുറികളോടെ രാജ്യാന്തര കരിയറില്‍ 100 സെഞ്ചുറികളുള്ള സച്ചിനാണ് കോലിക്കു മുന്നില്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ 120 പന്തില്‍ 135 റണ്‍സെടുത്ത കോലിയാണ് കളിയിലെ താരം. മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. 11 ഫോറും ഏഴ് സിക്‌സുകളും അടങ്ങിയതാണ് കോലിയുടെ ഇന്നിങ്‌സ്.