2003ലെ ഏകദിന ലോകകപ്പ് കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം പാര്‍ഥീവ് പട്ടേല്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെ പരിചിതമായിരിക്കും. രാഹുല്‍ ദ്രാവിഡിനും ധോനിക്കും ഇടയിലെ ഇന്ത്യന്‍ കീപ്പിങ്ങിന്റെ ട്രാന്‍സിഷന്‍ പിരിയഡില്‍ പലപ്പോഴായി വന്നും പോയിയും ഇരുന്ന താരമായിരുന്നു പാര്‍ഥീവ് പട്ടേല്‍. 2003ലെ ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഭാഗമായിരുന്നെങ്കിലും രാഹുല്‍ ദ്രാവിഡായിരുന്നു ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് താരം. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഇടമില്ലാതെ മറ്റ് കളിക്കാര്‍ക്കായി വെള്ളം ചുമന്നാണ് താന്‍ വലിയ വീട് വെച്ചതെന്ന് പറഞ്ഞിരിക്കുകയാണ് പാര്‍ഥീവ് പട്ടേല്‍. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ തമാശയായാണ് പാര്‍ഥീവ് പട്ടേല്‍ ഇക്കാര്യം പറഞ്ഞത്.
ഞാന്‍ ഏകദിനത്തില്‍ 85 മത്സരങ്ങളോളം വെള്ളം ചുമന്നിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പറാകുമ്പോള്‍ ഞാന്‍ വെള്ളം കൊടുക്കും. 2003ലെ ഏകദിന ലോകകപ്പ് മുഴുവന്‍ എന്റെ പണി അതായിരുന്നു. വെള്ളം കൊടുത്ത് ഞാനൊരു വലിയ വീട്ന്‍ വെച്ചു. കോമഡി ഫാക്ടറി എന്ന പരിപാടിയില്‍ പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. 17 വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച പാര്‍ഥീവ് ടെസ്റ്റ് ക്രിക്കറ്റില്‍ കീപ്പറായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് പാര്‍ഥീവ് ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസാനമായി കളിച്ചത്. 2020 ഡിസംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചു.