ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന്റെ മനസാന്നിധ്യത്തെയും ധീരതയേയും പുകഴ്ത്തി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥീവ് പട്ടേല്‍. പന്തിന്റെ ആത്മവിശ്വാസമാണ് അവനെ മറ്റ് കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നും ആ വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരിക എന്നത് അസാധാരണമായ കാര്യമാണെന്നും മനശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും ആള്‍രൂപമാണ് റിഷഭ് പന്തെന്നും പാര്‍ഥീവ് പട്ടേല്‍ പറയുന്നു. ഡിഡി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ഥീവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഒരു മനുഷ്യന്റെ പുനര്‍ജന്മത്തിന്റെ കഥയാണ് അവന്റേത്. വിക്കറ്റ് കീപ്പര്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് അയാളുടെ കാല്‍മുട്ടുകള്‍. ആ അപകടത്തില്‍ പന്തിന്റെ ഇരുകാല്‍മുട്ടുകളും തകര്‍ന്നു. അങ്ങനെ ഒരു അവസ്ഥയില്‍ നിന്നും പുഞ്ചിരി കൈവിടാതെ തിരികെ വരികയെന്നത് അവിശ്വസനീയമാണ്. മണിക്കൂറുകളോളം ആശുപത്രികളില്‍ പുനരധിവാസകേന്ദ്രങ്ങളില്‍ വേദനയും പ്രതീക്ഷയും തമ്മില്‍ പോരാട്ടം നടത്തിയാണ് പന്ത് തന്നെ വീണ്ടെടുത്തത്. അത് മനശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും വിജയമാണ്. മരണത്തില്‍ നിന്നും തിരിച്ചുവന്ന ശേഷം എന്തും നേരിടാനുള്ള ധൈര്യം പന്തിനുണ്ട്. എല്ലാം ആസ്വദിച്ചാണ് അദ്ദേഹം ചെയ്യുന്നത്. പ്രതീക്ഷകളുടെ ഭാരമില്ലാതെ കളിക്കാന്‍ അവന് സാധിക്കുന്നുണ്ട്. പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.