Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലെങ്കിലും പെണ്ണുങ്ങളെ കുറ്റം പറയുന്നതൊരു ഫാഷനാണ്, ഗേൾഫ്രണ്ടുമായുള്ള ചാഹലിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ധനശ്രീ വർമയുടെ ഇൻസ്റ്റാ പോസ്റ്റ്

അല്ലെങ്കിലും പെണ്ണുങ്ങളെ കുറ്റം പറയുന്നതൊരു ഫാഷനാണ്, ഗേൾഫ്രണ്ടുമായുള്ള ചാഹലിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ധനശ്രീ വർമയുടെ ഇൻസ്റ്റാ പോസ്റ്റ്

അഭിറാം മനോഹർ

, തിങ്കള്‍, 10 മാര്‍ച്ച് 2025 (20:43 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്തായുള്ള പ്രധാനവാര്‍ത്തകള്‍ താരങ്ങളുടെ വിവാഹപങ്കാളികളുമായുള്ള വിവാഹബന്ധം വേര്‍പിരിയലുകളെ പറ്റിയാണ്. ശിഖര്‍ ധവാനും മുഹമ്മദ് ഷമിയും ഹാര്‍ദ്ദിക് പാണ്ഡ്യയും അടങ്ങുന്ന ലിസ്റ്റ് അവസാനമായി വന്ന് നിന്നത് ഇന്ത്യന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചാലിന്റെ പേരിലായിരുന്നു. അടുത്തിടെയാണ് പങ്കാളിയായ ധനശ്രീയുമായി ചാഹല്‍ വിവാഹബന്ധം ഒഴിവാക്കിയത്.
 
 ഇരുവരും എന്തുകൊണ്ട് വിവാഹമോചനം നടത്തി എന്ന് വ്യക്തമല്ലെങ്കിലും വിവാഹമോചനകാരണമായി ആളുകള്‍ പറഞ്ഞിരുന്നത് ധനശ്രീ മറ്റ് പുരുഷന്മാരുമായി അടുത്തിടപഴകുന്നു എന്നതായിരുന്നു. ഇത്തരത്തില്‍ കോറിയോഗ്രാഫറായ പ്രതീക് ഉത്തേക്കറുമൊത്തുള്ള ധനശ്രീയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കാണാന്‍ ചാഹല്‍ എത്തിയത് മറ്റൊരു പെണ്‍കുട്ടിക്കൊപ്പമായിരുന്നു. ഇരുവരും ഒത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തന്നെ കുറ്റം പറഞ്ഞവര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി രംഗത്ത് വന്നിരിക്കുകയാണ് ധനശ്രീ വര്‍മ. ആരെയും പേരെടുത്ത് വിമര്‍ശിക്കുന്നില്ലെങ്കിലും സ്ത്രീകളെ വിമര്‍ശിക്കുന്നത് ഒരു ഫാഷനായി മാറി എന്നാണ് ധനശ്രീ കുറിച്ചത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂണ മികച്ച ലീഡർ, പ്രശ്നങ്ങൾ പണ്ടെ തന്നെ ഒത്തുതീർപ്പായെന്ന് നോഹ സദോയി